ഏറ്റുമാനൂർ : വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിരമ്പുഴ പഞ്ചായത്ത് ചന്തക്കുളം ഭാഗത്ത് ഡിറ്റിപി സി ടേക്ക് എ ബ്രേക്ക് പദ്ധതി സ്ഥാപിച്ചെങ്കിലും പായലും പോളയും കയറി മലിനീകരണപ്പെട്ടിരിക്കുന്നു. മതിയായ ശുചീകരണം നടക്കാത്തത് മൂലം സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും , വീടുകളും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ചന്തക്കുളം പ്രദേശത്തെ ജലസ്രോതസ്സുകള്‍ ശുദ്ധമായി നിലനില്‍ക്കുന്നതിന് പെണ്ണാര്‍തോട് വൃത്തിയായി നിലനില്‍ക്കേണ്ടത് പ്രധാന അത്യാവശ്യമാണ്. സാമൂഹ്യ വിരുദ്ധര്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിത്യ സംഭവമാണ്.
ഈ സാഹചര്യത്തില്‍ പെണ്ണാര്‍തോട് ശുചീകരിക്കുന്നതിന് ഉത്തരവാദിത്വ ടൂറിസത്തില്‍പെടുത്തി നവീകരിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി ഡി.റ്റി.പി.സി ക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു. പോള നീക്കം ചെയ്ത് ചന്തക്കുളം വൃത്തിയാക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾക്കായി നാല്പതിനായിരം രൂപാ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് ആലിസ് ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരിപ്രകാശ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫസീന സുധീര്‍ തുടങ്ങിയവർ പ്രസംഗിച്ചു.