അതിരമ്പുഴ : സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് സിനി ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു, സ്റ്റാഫ് സെക്രട്ടറി വസന്ത് കുര്യൻ, സ്കൂൾ ലീഡർ ആൻ മരിയ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Advertisements
വായനാദിന പ്രതിജ്ഞ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള സന്ദേശം, കവിതാലാപനം, ക്വിസ് എന്നിവ പരിപാടിക്ക് മോടി കൂട്ടി. വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന കുട്ടികളുടെ പോസ്റ്റർ പ്രദർശനവും നടന്നു.