അതിരമ്പുഴ സെൻമേരിസ് എൽപി സ്കൂളിന്റെ വാർഷികാഘോഷം വേറിട്ട അനുഭവമായി 

ഏറ്റുമാനൂർ: അതിരമ്പുഴ സെൻമേരിസ് എൽപി സ്കൂളിന്റെ വാർഷികാഘോഷം അധ്യാപകർക്കും,രക്ഷിതാക്കൾക്കും, ഒപ്പം അതിരമ്പുഴ ഗ്രാമവാസികൾക്കും വേറിട്ടൊരു അനുഭവമായി മാറി. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനവേദിയിൽ അധ്യക്ഷപദവി അലങ്കരിച്ചതും ഉദ്ഘാടനം നിർവഹിച്ചതും സ്കൂൾ ലീഡർമാരായ ഡാൻ. പി.ഉദയനും ശ്രീബാല ഇ.എസും ആയിരുന്നു. 

Advertisements

സമ്മേളനത്തിൽ അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാദർ വർഗീസ് പഞ്ഞി പുഴ, സ്കൂൾ മാനേജർ മദർ റോസ് കുന്നത്ത് പുരയിടo, പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ,വാർഡ് മെമ്പർ  ബേബിനാസ് അജാസ്,പിടിഎ പ്രസിഡന്റ്  റെജിമോൻ സെബാസ്റ്റ്യൻ,എം പി ടി എ പ്രസിഡന്റ്  മഞ്ജു ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മേരി ഇളകുളo, അധ്യക്ഷനായ സ്കൂൾ ലീഡർ ഡാൻ പി ഉദയൻ,ഉദ്ഘാടകയായ സ്കൂൾ ലീഡർ ശ്രീബാല ഇ. എസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 23 അധ്യയന വർഷത്തെ” സ്റ്റാർ ഓഫ് സെന്റ് മേരീസ്” അവാർഡിന് നാലാം ക്ലാസിൽ പഠിക്കുന്ന മാസ്റ്റർ നോബിൾ സജി അർഹനായി..ഈ അധ്യയന വർഷം കലാരംഗത്തും പഠനത്തിലും പൊതു വിജ്ഞാന രംഗത്തും മികവ് തെളിയിക്കുകയും സ്വഭാവ മഹിമ കൊണ്ടും പെരുമാറ്റം കൊണ്ടും ഏവർക്കും മാതൃകയായി തീരുകയും ചെയ്താണ് മാസ്റ്റർ നോബിൾ സജി ഈ അവാർഡ് കരസ്ഥമാക്കി യത്. 

സ്കൂളിലെ ഈ അധ്യയന വർഷത്തെ പ്രൊഫിഷൻസി അവാർഡുകളും എൻഡോമെന്റ് സ്കോളർഷിപ്പ് വിതരണവും വിശിഷ്ട അതിഥികൾ നിർവഹിച്ചു . സമ്മേളനത്തിനുശേഷം കുട്ടികളുടെ വർണ്ണശബളമായ കലാപരിപാടികളും നടത്തപ്പെട്ടു.സ്കൂൾ കുട്ടികളുടെ നൃത്തം കണ്ട് അംഗൻവാടിയിൽ പഠിക്കുന്ന ഒരു കൊച്ചുമിടുക്കി ‘റാ റാ റാക്കമ്മ ‘ എന്ന സൂപ്പർ ഹിറ്റ്‌ ഗാനത്തിനൊപ്പം വേദിയിൽ തകർത്താടിയത് കാഴ്ച്ചക്കാരെ ആവേശഭരിതരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.