അതിരമ്പുഴ : സെൻമേരിസ് എൽപി സ്കൂളിൽ 2022 23 അധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാവത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മേരി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബേബി നാസ് അജാസ് പഠനോത്സവത്തിന്റെ ഭാഗമായ “നിറക്കൂട്ട് 2023 “ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ മാനേജർ മദർ റോസ് കുന്നത്തുപുരിടം കുട്ടികൾക്ക് സന്ദേശം നൽകി.
എം പി ടി എ പ്രസിഡന്റ് മഞ്ജു ജോർജ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ അധ്യയന വർഷം കുട്ടികൾ ഉൾക്കൊണ്ട അറിവുകൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ അവതരിപ്പിക്കുകയുണ്ടായി. വിവിധതരം ചക്ക ഉൽപ്പന്നങ്ങൾഗണിത രൂപങ്ങൾ, റോഡ് നിയമ ബോധവൽക്കരണം, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന നാടൻ വിഭവങ്ങള അന്താരാഷ്ട്ര മില്ലത്ത് വർഷത്തോടനുബന്ധിച്ചുണ്ടാക്കിയ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനം, വിവിധതരം ഭക്ഷ്യവിഭവങ്ങൾ, ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, മൈദ മാവുകൊണ്ട് ഉണ്ടാക്കിയ പഴങ്ങളുടെയും പച്ചക്കറികളുടെയും രൂപങ്ങളുടെ പ്രദർശനം, പഴയകാലത്തെ കൃഷി ഉപകരണങ്ങൾ, സ്റ്റാമ്പുകൾ, കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, കരകൗശല വസ്തുക്കൾ, പാള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പലതരം കളിവീടുകളുടെ പ്രദർശനം എന്നിവ വളരെ വിപുലമായ രീതിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്നു.