എടിഎം കൗണ്ടറിൽ യുവതിയെ ആക്രമിച്ചു : പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച്‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 25 കാരനായ ശ്രീരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലകമണ്‍ സ്വദേശിയാണ് ശ്രീരാഗ്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. അയിരൂര്‍ സ്വദേശിയായ 29കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമമുണ്ടായത്.

Advertisements

എ.ടി.എം കൗണ്ടറിനുള്ളില്‍ പണം പിന്‍വലിക്കാനെന്ന വ്യാജേനെയെത്തിയ പ്രതി ഒന്നിലധികം തവണ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എ.ടി.എം കൗണ്ടറിനകത്തെയും റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Hot Topics

Related Articles