തൃശൂരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

തൃശൂർ : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാര കാതിയാളം സ്വദേശി മരോട്ടിക്കപറമ്പിൽ അൽഅമീൻ (25) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് എടവിലങ്ങ് കുഞ്ഞയിനി സ്വദേശി മുല്ലേഴത്ത് വീട്ടിൽ അശ്വന്ത് (21) നെ ആക്രമിച്ചത്. സുഹൃത്തുമൊത്ത് ബൈക്കിൽ വരികയായിരുന്ന അശ്വന്തിനെ പതിയാശേരിയിൽ വെച്ച് തടഞ്ഞു നിർത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.

Advertisements

പട്ടിക വടി കൊണ്ടുള്ള അടിയേറ്റ് അശ്വന്തിൻ്റെ കൈ ഒടിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ കഞ്ചാവ് കേസിലും, അടിപിടി കേസിലും പ്രതിയാണ് അൽഅമീൻ.
ഈ കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, ക്ലീസൺ, മിഥുൻ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles