തൃശൂര്‍: തൃശൂരില്‍ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗണ്‍ ഹാളില്‍ വനിതാ കമ്മിഷന് സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്മിഷന് സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമം.
എന്നാല്‍, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്റ്റേജിലേക്ക് വിതറുകയായിരുന്ന. ഫാനിട്ടിരുന്നതിനാല്‍ മുളക്പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. വനിതാ കമ്മിഷന് ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരമറിഞ്ഞെത്തിയ പൊലീസ് എത്തി വയോധികയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വയോധികയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് നിഗമനം. ഇവര്‍ വനിതാ കമ്മിഷനെതിരെ നേരത്തെയും രംഗത്ത് വന്നിരുന്നു. തന്റെ പരാതിയില്‍ വനിതാ കമ്മീഷന് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം തന്നെയാണ് സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയത്.