കൊച്ചിയിൽ സി.പി.ഐ ഓഫിസിനു നേരെ ആക്രമണം; സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ ഉൾപെടെ അഞ്ചു സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Advertisements

ഞാറക്കൽ സി.പി.ഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സി.പി.എം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സി.പി.ഐയുടെ പരാതി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.ഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ പറഞ്ഞു. മോശം പരാമർശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

Hot Topics

Related Articles