റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന് നേരെ വധശ്രമം: പുടിന്റെ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു; വാർത്ത പുറത്തു വിട്ടത് ടെലഗ്രാം അക്കൗണ്ടിലൂടെ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന് നേരെ വധശ്രമമുണ്ടായതായി വെളിപ്പെടുത്തൽ. ജനറൽ ടിവിആർ എന്ന ടെലഗ്രാം അക്കൗണ്ടിനെ അധികരിച്ച് യൂറോ വീക്കിലി ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ എപ്പോഴാണ് വധശ്രമമുണ്ടായതെന്ന് ഇതിൽ വ്യക്തതയില്ല. റഷ്യൻ പ്രസിഡന്റ് തന്റെ വസതിയിലേക്ക് പോകുന്നവഴിയിൽ പുടിന്റെ ലിമോസിൻ കാറിന്റെ മുന്നിൽ ഇടതുവശത്തുളള ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കാറിൽ നിന്ന് പുക വന്നു എന്നാലും വേഗംതന്നെ സുരക്ഷിതമായ ഇടത്തേക്ക് കാർ ഓടിച്ചുനിർത്തി.

Advertisements

സംഭവത്തിൽ പ്രസിഡന്റിന് ആപത്തുണ്ടായില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട അറസ്റ്റുകളുണ്ടായിട്ടുണ്ട്. പുടിന് നേരെയുളള സുരക്ഷാ വീഴ്ചയെക്കുറിച്ച് മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതനുസരിച്ച് ഔദ്യോഗിക വസതിയിലേക്ക് പുടിൻ പോകുന്നതിനിടെ അകമ്ബടി വാഹനങ്ങളിലൊന്നിനെ ഒരു ആംബുലൻസ് തടഞ്ഞു. എന്നാൽ രണ്ടാമത് എസ്‌കോർട്ട് കാർ നിർത്താതെ അതിവേഗം ഓടിച്ചുപോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉക്രെയിനിൽ റഷ്യയുടെ ആക്രമണത്തിൽ രാജ്യത്തിനുണ്ടായ സൈനിക നാശവും സാമ്ബത്തിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരുകൂട്ടം രാഷ്ട്രീയ നേതാക്കൾ ഡ്യൂമയോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് വധശ്രമത്തെക്കുറിച്ച് വാർത്ത പുറത്തുവന്നത്. തനിക്ക് നേരെ അഞ്ചോളം വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് 2017ൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.