കോട്ടയം: കോട്ടയത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് ആക്രമിച്ചവരെ തള്ളിപ്പറഞ്ഞ് മന്ത്രി വി.എൻ വാസവൻ. ഏത് പാർട്ടി ഓഫിസാണെങ്കിൽ ആക്രമിക്കുന്നതിനെ അംഗീകരിക്കുന്നില്ല. പാർട്ടി ഓഫിസുകൾ ആക്രമിക്കുന്നതിനെതിരെയാണ് തന്റെയും പാർട്ടിയുടെയും നിലപാട്. പാർട്ടി ഓഫിസുകൾ ആക്രമിക്കരുതെന്നു നേരത്തെ തന്നെ നിലപാട് എടുത്തതാണ്. ഈ നിലപാടിൽ തന്നെയാണ് പാർട്ടി ഇപ്പോഴും തുടരുന്നത്.
പാർട്ടി ഓഫിസുകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിനു വീഴ്ച വന്നതായി കരുതുന്നില്ല. പൊലീസ് കാവൽ എല്ലാ ഓഫിസുകൾക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പൊലീസ് നിൽക്കാത്ത വഴിയിലൂടെയാകും അക്രമി സംഘം എത്തിയത്. ഇത് പൊലീസിന്റെ വീഴ്ചയായി കരുതാനാവാല്ല. എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണം അപലപിക്കപ്പെടേണ്ടത് തന്നെയാണെന്നും കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു..