പള്ളിക്കത്തോട്: ഭക്ഷണം കഴിച്ച ശേഷം മദ്യലഹരിയിൽ തട്ടുകടയിൽ ഇരുന്ന് ഉറങ്ങുകയും, ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ട കട ഉടമയെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ആനിക്കാട് പുറത്തിട്ട ചേന്നാട്ടുപറമ്പിൽ അരുൺ തോമസിനെ (31)യാണ് പള്ളിക്കത്തോട് എസ്.ഐ പി.എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
Advertisements
ഇവിടെ എത്തി ഭക്ഷണം കഴിച്ച പ്രതി, സ്ഥലത്ത് തന്നെ ഇരുന്ന് ഉറങ്ങി. ഇവിടെ നിന്നും എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട ഹോട്ടൽ ഉടമയെ പ്രതി ആക്രമിക്കുകയും, ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്യുകയായിരുന്നു. 10000 രൂപയുടെ നഷ്ടമാണ് പ്രതി ഹോട്ടലിനുണ്ടാക്കിയത്.