വീടിനു സമീപം മദ്യപാനം ചോദ്യം ചെയ്തു; ഗൃഹനാഥനെയും ഭാര്യയെയും പെൺമക്കളെയും വീട്ടിൽ കയറി ക്രൂരമായി മർദിച്ചു

കോഴിക്കോട്: വീടിനുസമീപത്തെ മദ്യപാനം ചോദ്യംചെയ്തതിന് ഗൃഹനാഥനെയും ഭാര്യയേയും പെൺമക്കളെയും യുവാക്കൾ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവൽസം വീട്ടിൽ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ കുടുംബം കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി.

Advertisements

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിനുസമീപത്തായി തകർന്നുകിടക്കുന്ന കെട്ടിടത്തിൽ സ്ഥിരമായി ലഹരി ഉപയോഗം നടന്നിരുന്നതായി ഉണ്ണിക്കൃഷ്ണൻ പറയുന്നു. ഇത് ചോദ്യം ചെയ്തതിനാണ് യുവാക്കൾ ഉണ്ണിക്കൃഷ്ണനെ ആക്രമിച്ചത് എന്ന് വീട്ടുകാർ പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ ചോദ്യം ചെയ്തത് യുവാക്കളെ പ്രകോപിപ്പിച്ചു. തുടർന്നാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ഉണ്ണിക്കൃഷ്ണൻ വീട്ടിലേക്ക് മടങ്ങി. ഉച്ചയ്ക്ക് കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്ന സമയത്ത് മൂന്നംഗസംഘം വീണ്ടുമെത്തി വീട്ടിൽക്കയറി ഇദ്ദേഹത്തെ തല്ലുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഉണ്ണിക്കൃഷ്ണനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും മക്കൾക്കും മർദനമേറ്റത്. കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അക്രമികൾ അസഭ്യം പറയുന്നതും ഉണ്ണിക്കൃഷ്ണനെയും ഭാര്യേയും മക്കളേയും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യയേയും മക്കളേയും വടി ഉപയോഗിച്ച് തല്ലിയതായും വീടിന്റെ ജനൽ ചില്ലുകളും ഉപകരണങ്ങളും തകർത്തതായും പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.