തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
രാഷ്ട്രീയ ലേഖകൻ
കോട്ടയം : നഗര മധ്യത്തിൽ തമ്മിലടിച്ച് എസ്.എഫ്.ഐ പ്രവർത്തകർ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ എസ്.എഫ്.ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. നഗര മധ്യത്തിൽ തിരുനക്കര മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരാണ് തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയ്ക്ക് ശേഷം പിരിഞ്ഞ് പോകാനിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലാണ് കോട്ടയം നഗര മധ്യത്തിൽ ഏറ്റുമുട്ടിയത്. കടുത്തുരുത്തിയിലെയും , നാട്ടകം പോളിടെക്നിക്കിലെയും എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.
ജോസ്കോ ജുവലറിയ്ക്ക് മുന്നിൽ കേട്ടാൽ അറയ്ക്കുന്ന തെറിയുമായി ഏറ്റുമുട്ടിയ പ്രവർത്തകർ വഴിയാത്രക്കാർക്കും ഭീഷണി ഉയർത്തി.
അര മണിക്കൂറോളം കോട്ടയം നഗര മധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയാണ് എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. അതിരൂക്ഷമായ സംഘർഷവുണ്ടായിട്ടു പോലും പൊലീസ് വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. മുതിർന്ന എസ്.എഫ്.ഐ നേതാക്കൾ ഇടപെട്ടാണ് സംഘർഷം ഒതുക്കി തീർത്തത്.