കാട്ടാനയുടെ ആക്രമണത്തിൽആദിവാസി യുവാവിന് ഗുരുതര പരിക്ക്

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. വഴിക്കടവ് റെയ്ഞ്ച് ഉൾവനത്തിലെ പുഞ്ചക്കൊല്ലി കോളനിയിലെ പോക്കർ മാത്തന്‍റെ മകൻ സുരേഷ് [ 32] ആണ് പരിക്കേററത്. ഇയാളുടെ കൈക്കാലുകൾ ഒടിഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ കോളനിക്ക് ചേർന്നുള്ള കാന്തപ്പുഴക്ക് സമീപം ചപ്പാത്തി വനമേഖലയിൽ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. പുഴയിൽ കുളിക്കാൻ പോയ കൂട്ടുകാരുടെ അടുത്തേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സാരമായി പിരിക്കേറ്റ ഇയാളെ വനം വകുപ്പ് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാര മുള്ളതിനാൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

Advertisements

Hot Topics

Related Articles