അട്ടക്കുളം പാലത്തിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവല്ല: റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡിന്റെ പരിപാലന കാലാവധി അറിയുവാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. അവ വ്യക്തമാക്കുന്ന കരാറുകാരന്റെ പേര് വിവരങ്ങളും, ഫോണ്‍ നമ്പരും അടങ്ങുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തും. അട്ടക്കുളം പാലത്തിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കും. തിരുവല്ല മണ്ഡലത്തില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പിന്റേയും എല്ലാ സഹായ സഹകരണങ്ങളും എപ്പോഴും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Advertisements

Hot Topics

Related Articles