പാലക്കാട് :അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ആകെയുള്ള 16 പ്രതികളിൽ 14 പേരും കുറ്റക്കാർ എന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ കോടതി വിധിച്ചു.
;നാല്,11 പ്രതികളെ മാറ്റി നിർത്തി.
പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.പ്രതികൾക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാംപ്രതി അനീഷ്, 11-ാം പ്രതി അബ്ദുൾ കരീം എന്നിവരെ ഒഴിവാക്കി.
കൊലക്കുറ്റം ചുമത്തി ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
മണ്ണാർക്കാട് പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.
2018 ഫെബ്രുവരി 22 നായിരുന്നു മനസാക്ഷിയെ നടുക്കിയ കൊലപാതകം നടന്നത്.
തുടർന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.
127 സാക്ഷികളിൽ 24 പേർ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടു സാക്ഷികൾ മരണപ്പെട്ടിരുന്നു.
acv news
കാട്ടിലെ ഗുഹയിൽനിന്ന് ഒരുകൂട്ടം ആളുകൾ 27 വയസുകാരനായ മധുവിനെ പിടികൂടി മുക്കാലിയിൽ കൊണ്ടുവന്ന് ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചെന്നും തുടർന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷൻ കേസ്…