പാലക്കാട് : ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപാടി ആദിവാസി യുവാവ് മധുവിന്റെ കൊലപാതക്കേസ്സിൽ ഇന്നു വിധിപറയും. പാലക്കാട് മണ്ണാർക്കാട് എസ് സി / എസ് റ്റി സ്പെഷൽ കോടതിയാണ് വിധി പറയുക. ഏറെ അനിശ്ചിതത്വവും, ആശങ്കകളും നിറഞ്ഞ നാൾവഴികളായിരുന്നു ആദിവാസി യുവാവിന്റെ മരണത്തെത്തുടർന്ന് ഉണ്ടായത്.
കേസിൽ പ്രോസിക്യൂഷൻ വരെ ഉണ്ടാകാത്ത അവസ്ഥയും, കൂട്ടത്തോടെ സാക്ഷികൾ കൂറുമാറുന്ന നാടകങ്ങളും കോടതിയിൽ അരങ്ങേറി.
നീണ്ട 11 മാസത്തെ വിചാരണ പൂർത്തിയായതിനെത്തുടർന്ന്, മാർച്ച് 10 വിധി പറയാൻ നിശ്ചയിച്ചിരുന്നു. അതു പിന്നീട് മാർച്ച് 30 ലേയ്ക്കു മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഇന്ന് വിധി പറയാൻ അന്തിമ തീരുമാനം ഉണ്ടാക്കുകയായിരുന്നു. 16 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത് മോഷണക്കുറ്റം ആരോപിച്ച് മാനസിക പ്രശ്നങ്ങളുള്ള ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മണിക്കൂറുകളോളം മർദ്ദിയ്ക്കുക യായായിരുന്നു. തുടർന്ന് പോലീസിനു കൈമാറപ്പെട്ട മധു, പോലീസ് കസ്റ്റഡിയിൽ വച്ചാണ് മരിയ്ക്കുന്നത്.