കണ്ണൂര്‍:ബസില്‍ വച്ച് തന്നെ ഉപദ്രവിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് പോലിസിലേല്‍പ്പിച്ച് 21 കാരി.കരിവെള്ളൂര്‍ കുതിരുമ്മലെ പി തമ്ബാന്‍ പണിക്കരുടെയും ടി പ്രീതയുടെയും മകള്‍ പി ടി ആരതിയാണ് ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത്. ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലിസ് അറസ്റ്റ് ചെയ്തു.
കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്ബോഴാണ് ആരതിയ്ക്ക് മോശം അനുഭവമുണ്ടായത്.കഴിഞ്ഞ ദിവസമാണ് കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ആരതി കയറിയത്. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു.നീലേശ്വരത്ത് നിന്നും ബസില്‍ കയറിയ ആള് ആരതിയെ ശല്യം ചെയ്യുകയായിരുന്നു.പലതവണ മാറിനില്ക്കാന് ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. അതിനിടെ കണ്ടക്ടറിനോട് കാര്യം പറഞ്ഞപ്പോള്‍ അയാളോട് ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. എന്നാല്‍ ഇയാളെ വിടരുതെന്നും പോലിസിനെ ഏല്‍പ്പിക്കണമെന്നും ആരതി പറഞ്ഞു. പിങ്ക് പോലിസിനെ വിളിക്കാനായി ഫോണ്‍ എടുത്തപ്പോഴേക്കും ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി. എന്നാല്‍ ഇയാളെ വിടാതെ പിന്തുടര്ന്ന് പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്കുമ്ബോള് ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു പിങ്ക് പോലിസിനെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലിസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.