കൊച്ചു മാളികപ്പുറത്തെ അപമാനിക്കാന്‍ ശ്രമം; ഹോട്ടല്‍ജീവനക്കാരന്‍ അറസ്റ്റില്‍, ഹോട്ടല്‍ പൂട്ടി; പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍

പത്തനംതിട്ട: ഹോട്ടല്‍ ജീവനക്കാരന്‍ ശബരിമല തീര്‍ത്ഥാടകയായ കൊച്ചു മാളികപ്പുറത്തെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള കൊച്ചു മാളികപ്പുറത്തമ്മയെ ആണ് അപമാനിക്കാന്‍ ശ്രമിച്ചത്. എരുമേലി റാന്നി റോഡില്‍ ദേവസം ബോര്‍ഡ് ഗ്രൗണ്ടിന് സമീപമുള്ള താല്‍ക്കാലിക ഹോട്ടലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം .

Advertisements

ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഭക്ഷണം കഴിച്ചശേഷം ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് സംഘം പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി പോലീസ് എത്തി ഹോട്ടല്‍ അടപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിയിലെടുക്കുകയും ചെയ്തു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു .

Hot Topics

Related Articles