ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന അധിക സൗകര്യങ്ങൾ

താത്കാലിക സ്റ്റോപ്പുകൾ

Advertisements

12/03/2025 ബുധനാഴ്ച ഉച്ചയ്ക്ക് 12.50 ന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് ട്രെയിൻ നമ്പർ 17230 ശബരി എക്സ്പ്രസ്സിന് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12/03/2025 ബുധനാഴ്ച വൈകുന്നേരം 05.57 ന് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള 12626 കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിന് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്

മാർച്ച്‌ 13 വ്യാഴാഴ്ച പുലർച്ചെ 02.24 ന് തിരുവനന്തപുരത്തേയ്ക്കുള്ള ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ എക്സ്പ്രസ്സിന് (06077) ഏറ്റുമാനൂർ സ്റ്റോപ്പ്‌ ഉണ്ടായിരിക്കും. ഫുൾ ജനറൽ കോച്ചുകളായതിനാൽ മുൻകൂട്ടി റിസർവേഷൻ ചെയ്യേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്.
മാർച്ച്‌ 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 02.15 തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 06078 പൊങ്കാല സ്പെഷ്യൽ ട്രെയിൻ വൈകുന്നേരം 06.10 ന് തിരികെ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേരും.

ഒപ്പം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള ഡെയിലി സർവീസുകളെയും പൊങ്കാല സംബന്ധമായ യാത്രകൾക്ക് ആശ്രയിക്കാവുന്നതാണ്

തിരുവനന്തപുരത്തേയ്ക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 03.13 ന് 16649 പരശുറാം എക്സ്പ്രസ്സ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം 06.17 ന് ഏറ്റുമാനൂരിൽ നിന്നുള്ള 16301 വേണാട് എക്സ്പ്രസ്സിലും തിരുവനന്തപുരത്തേയ്‌ക്ക് യാത്ര ചെയ്യാവുന്നതാണ്…

Hot Topics

Related Articles