ആറ്റുകാൽ പൊങ്കാല നാളെ: പൊങ്കാല
ക്ഷേത്രപരിസരത്ത് അനുവദിക്കില്ല; നാളെ തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഈ സാഹചര്യത്തിൽ ഫെബ്രുവരി 17 വ്യാഴാഴ്ച ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Advertisements

പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയുണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles