തിരുവനന്തപുരം :ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു
തിങ്കളാഴ്ച രാവിലെ 4.30 ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയതോടെ ചടങ്ങുകള്‍ക്ക് ആരംഭിച്ചു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രത്തിന് മുന്നില്‍ പച്ച ഓലകൊണ്ട മറച്ച് കെട്ടി അവിടെയാണ് ചടങ്ങിന്റെ ഭാഗമായ തോറ്റം പാട്ട് നടക്കുന്നത്. കണ്ണകി ചരിതത്തെ അടിസ്ഥാനമാക്കിയുള്ള തോറ്റം പാട്ടിലൂടെയാണ് കാപ്പുകെട്ടിന് തുടക്ക്മിടുന്നത്.
മാര്‍ച്ച് ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് നടന് ഉണ്ണിമുകുന്ദന് നിര്‍വഹിക്കും.
ചടങ്ങില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ഡോ. പി.ഭാനുമതിക്ക് ആറ്റുകാല്‍ അംബാ പുരസ്കാരം നല്കി ആദരിക്കും. കോവിഡ് നിയന്ത്രണങ്ങളില്ലാതെ ഭക്തര്‍ക്ക് ഇത്തവണ പൊങ്കാല അര്‍പ്പിക്കാം. മാര്‍ച്ച് എട്ടിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിയ്ക്കും.
പൊങ്കാല ദിവസം രാവിലെ 10.30-ന് പണ്ടാര അടുപ്പില്‍ തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി ബ്രഹ്മശ്രീ പി കേശവന് നമ്ബൂതിരിക്ക് കൈമാറും.
മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകര്‍ന്നശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറും, സഹമേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും.
വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത പരിസരത്ത് പൊങ്കാലയ്ക്കായി ഭക്തജനങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം കെഎസ്ആര്‍ടിസിയുടെ 400 ബസുകള്‍ സര്‍വീസ് നടത്തും.