കോട്ടയം : സ്ത്രീപക്ഷ വികസിത നവകേരള സൃഷ്ടിക്കായി സിവിൽ സർവീസ് സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആഗസ്ത് 24 ന് നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ കെ.ജി.ഒ എ കോട്ടയം ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ഡോ. അഭിജിത് തമ്പാൻ (ഏറ്റുമാനൂർ ) സുനിത എം. (ചങ്ങനാശേരി ) പി.ആർ.ഷിനോദ് (വൈക്കം), ജസ്റ്റിൻ എം ജെ (കോട്ടയം ടൗൺ ) ഡോ. സീനിയ അനുരാഗ് (പാലാ), ജെ.ഡോമി ( സിവിൽ സ്റ്റേഷൻ ) ജയകുമാർ (പാമ്പാടി), ഷെറിൻ അമ്പിളി ജയിംസ് (കാഞ്ഞിരപ്പള്ളി ) എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ. പ്രവീൺ, ജില്ലാ ട്രഷറർ ഷൈജു.എസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. ഷൈല, കെ.ടി. സാജുമോൻ , ജോയിന്റ് സെക്രട്ടറിമാരായ എൻ.പി. പ്രമോദ് കുമാർ , പ്രീതി. എം.നായർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച ഓഫീസുകളിൽ ഹാജരായി ഫയൽ തീർപ്പാക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.