ഔഷധി ആയുർവേദ മരുന്നുകട എടത്വായിൽ ആരംഭിച്ചു

എടത്വ:ഫാർമസ്യുട്ടിക്കൽ കോർപ്പറേഷൻ കേരള ലിമിറ്റഡ് കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ഔഷധ നിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ എടത്വായിലെ അംഗിക്യത വ്യാപാര കേന്ദ്രം സെൻ്റ് ജോർജ്ജ് ഷോപ്പിംഗ് കോംപ്ലക്സ് ബിൻഡിംഗിൽ പ്രവർത്തനം ആരംഭിച്ചു.

Advertisements

എസ്. എൻ.ഡി. പി.യോഗം കുട്ടനാട് സൗത്ത് യുണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ മറിയാമ്മ ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.എടത്വാ സെൻ്റ് ജോർജ്ജ് ഫെറോന ചർച്ച് വികാരി റവ. ഫാ .മാത്യു ചൂരവടി അനുഗ്രഹ പ്രഭാഷണം നടത്തി.ആദ്യ വിൽപ്പന iഡോ.ജോൺസൺ വി.ഇ ടിക്കുള എടത്വാ ഗ്രാമപഞ്ചായത്ത് അംഗം ജയചന്ദ്രന് നല്കികൊണ്ട് നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ,വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യുണിറ്റ് പ്രസിഡൻ്റ്‌ ജോൺസൺ .എം. പോൾ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രി. അജിത്ത് കുമാർ പിഷാരത്ത് എന്നിവർ ആശംസയർപ്പിച്ചു.

ഔഷധി എടത്വാ ഡീലർ വി. പി.സുജീന്ദ്ര ബാബു സ്വാഗതവും ഡോ.അബിത .എസ് . ബാബു കൃതജ്ഞത പ്രസംഗവും നടത്തി.

അതിവേഗം മാറികൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം ആയുർവേദ മരുന്നുകൾ ഗവേഷണ വിധേയമാക്കി ഫലപ്രാപ്തി വർദ്ധിപ്പിച്ച് വിപണി സൗഹൃദ ഉൽപ്പന്നങ്ങൾ പൊതുമേഖലയിൽ ആയുർവേദ മരുന്നുകളുടെ ഏറ്റവും വലിയ നിർമ്മാതാവായ ഔഷധിയുടെ എല്ലാ മരുന്നുകളും ഇവിടെ ലഭ്യമാണ്.

ഡോ.അബിത എസ് . ബാബു ഇവിടെ ദിവസവും രോഗീപരിശോധനയും ചികിത്സാ നിർദ്ദേശങ്ങളും നൽകുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.