ലോഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനും ആവേശകരമായ അന്ത്യം. നിർണ്ണായകമായ മത്സരത്തിൽ ഓസീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അത്യന്തം ആവേശകരമായി നീങ്ങിയ മത്സരത്തിൽ 43 റണ്ണിനാണ് ഓസീസ് വിജയം.
സ്കോർ
ഓസ്ട്രേലിയ – 416, 279
ഇംഗ്ലണ്ട് – 325, 327
ടോസ് നേടി ആദ്യം ബാറ്റിംങ് തിരഞ്ഞെടുത്തപ്പോൾ മുതൽ വ്യക്തമായ അധിപത്യം ആസ്ട്രേലിയയ്ക്കു മത്സരത്തിലുണ്ടായിരുന്നെങ്കിലും അഞ്ചാം ദിനത്തിലെ അവിശ്വസനീയമായ പോരാട്ടവീര്യത്തോടെയാണ് ഇംഗ്ലണ്ട് കളിയിൽ തിരിച്ചു വന്നത്. നാലാം ദിനം 114 ന് നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. അതുവരെയുള്ള മത്സരത്തിന്റെ ഗതിപ്രകാരം കളി സിംപിളായി അഞ്ചാം ദിവസം ഓസീസ് വിജയിക്കുമെന്നായിരുന്നു ആരാധകരെല്ലാം കണക്ക് കൂട്ടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ദിനം ബാറ്റിംങ് പുനരാരംഭിക്കുമ്പോൾ 257 റൺ കൂടി വേണമായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാൻ. അഞ്ചാം വിക്കറ്റിൽ 100 റൺ കൂട്ടിച്ചേർനത്ത് ഡക്കറ്റ് (51) , ബെൻ സ്റ്റോക്ക്സ് (46) സഖ്യം തകർത്തടിച്ചതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷയായി. ഡക്കറ്റ് പുറത്തായെങ്കിലും തകർപ്പൻ സെഞ്ച്വറിയുമായി ടീമിനെ മുന്നിൽ നിന്നു തന്നെ ക്യാപ്റ്റൻ ബെൻസ്റ്റോക്സ് നയിച്ചു. 214 പന്തിൽ 155 റണ്ണുമായാണ് ബെൻസ്റ്റോക്ക്സ് ടീമിനെ നയിച്ചത്. 177 ൽ ഡക്കറ്റും, 193 ൽ ജോണി ബെയർസ്റ്റോയും (10) പുറത്തായെങ്കിലും വാലറ്റത്തെ ഒരു വശത്ത് നിർത്തി പ്രതിരോധിച്ച് നിൽക്കുന്നതിനൊപ്പം ആക്രമിച്ചു കയറുകയായിരുന്നു ബെൻസ്റ്റോക്ക്സ്.
301 ൽ സ്റ്റോക്ക്സ് പുറത്തായതോടെ പിന്നീൽ 26 റൺ കൂടി മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ചു നിൽക്കാനായത്. 302 ൽ ഒലീ റോബിൻസൺ (1), ഇതേ സ്കോറിൽ തന്നെ സ്റ്റുവർട്ട് ബ്രോഡ് (11), 327 ൽ ജോഷ് ടങ് (19) എന്നിവർ പുറത്തായതോടെ കളി അവസാനിച്ചു. മൂന്നു റണ്ണുമായി ആൻഡേഴ്സൺ പുറത്താകാതെ നിന്നു. സ്റ്റാർക്കും, കമ്മിൻസും, ഹെയ്സൽ വുഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, കാമറൂൺ ഗ്രീൻ ഒരു വിക്കറ്റ് നേടി.