കോട്ടയം പനച്ചിക്കാട് നീലംചിറയിൽ നടുറോഡിൽ യുവതിയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ; പിടിയിലായത് കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന പനച്ചിക്കാട് സ്വദേശി; വീഡിയോ കാണാം

കോട്ടയം: പനച്ചിക്കാട് നീലംചിറയിൽ നടുറോഡിൽ യുവതിയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത് ക്യാമറയിൽ കുടുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോയെയാണ് (45) ചിങ്ങവനം പൊലീസ് സംഘം പിടികൂടിയത്. സംഭവത്തിൽ പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തോടെ ചിങ്ങവനം പരുത്തുംപാറ മൂലംകുളത്തായിരുന്നു സംഭവം. ചിങ്ങവനം സ്വദേശിനിയായ യുവതിയ്ക്കു നേരെയാണ് യുവാവ് നഗ്നതാപ്രദർശനം നടത്തുകയും, സ്വയംഭോഗം ചെയ്യുകയും ചെയ്തത്. പരസ്യമായി ബൈക്കിലിരുന്നായിരുന്നു യുവാവിന്റെ അതിക്രമം. യുവാവ് കാട്ടിയ അതിക്രമം വീഡിയോയിൽ പകർത്തിയ യുവതി ക്ഷുഭിതയായി പ്രതികരിക്കുകയും ചെയ്തു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് രണ്ടും സ്റ്റിക്കർ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബന്ധുവിന്റെ വീട്ടിൽ പോകുന്നതിനായാണ് ചിങ്ങവനം മൂലംകുളത്തേയ്ക്ക് യുവതി എത്തിയത്. ഈ വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ യുവതി വരുന്നത് ദൂരെ നിന്നു കണ്ട യുവാവ് ആദ്യം നഗ്നതാ പ്രദർശനം നടത്തുകയും, യുവതി അടുത്തെത്തിയതോടെ സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഇത് കണ്ടതോടെ ഭയന്നെങ്കിലും, മനസാന്നിധ്യം കൈവിടാതിരുന്ന യുവതി ഇയാളുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തി. തുടർന്ന്, ഇയാളുടെ അടുത്തെത്തി ക്ഷുഭിതയായി. ഇതോടെ ഇയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അതിവേഗം ഓടിച്ചു പോയി.

സംഭവം ബന്ധുക്കളെ കാട്ടിയ യുവതി ചിങ്ങവനം പൊലീസിൽ പരാതിയും നൽകി. തുടർന്ന്, ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ മോഡൽ കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന്, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് സംഘം പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. മുൻപ് വിദേശത്തായിരുന്ന പ്രതി കുറച്ച് കാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനായ പ്രതി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ നഗ്നതാ പ്രദർശനം നടത്തുന്ന സ്വഭാവം പ്രതിയ്ക്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles