ന്യൂഡൽഹി : ഓസീസ് സ്പിന്നിന് മുന്നിൽ തകർന്നടിഞ് ടീം ഇന്ത്യ. ഡൽഹിയിൽ ഇന്ത്യൻ ടീമിന് വൻ ബാറ്റിങ്ങ് തകർച്ച നേരിട്ടു. ഇന്ത്യൻ മുന്നേറ്റ നിരയും മധ്യനിരയും ഒരു പോലെ തകർന്ന മത്സരത്തിൽ ഓസീസ് സ്പിന്നർ നഥാൻ ലയോൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലിയും (44), രവീന്ദ്ര ജഡേജയും (26), രോഹിത് ശർമ്മയും (32) മാത്രമാണ് രണ്ടക്കം നേടിയത്.
രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് 46 ൽ കെ.എൽ രാഹുലിനെ (17) നഷ്ടമായി. നഥാൻ ലയോണിനാണ് വിക്കറ്റ്. ഏഴ് റൺ കൂടി കൂട്ടിച്ചേർത്ത് രോഹിത് ശർമ്മയെ ലയോൺ ക്ലീൻ ബൗൾഡ് ആക്കി. നൂറാം ടെസ്റ്റിനിറങ്ങിയ പൂജാര എഴ് പന്ത് മാത്രം ബാറ്റ് ചെയ്ത് ലയോണിന്റെ പന്തിൽ ഡക്കായി മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഹ്ലിയ്ക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയ അയ്യരും (4) മടങ്ങി. 66 ന് നാല് എന്ന രീതിയിൽ തകർന്ന ഇന്ത്യയെ പിന്നാലെ , ജഡേജയും കോഹ്ലിയും ചേർന്ന് നൂറ് കടത്തി. 26 റണ്ണെടുത്ത ജഡേജ 125 ൽ മർഫിയുടെ മുന്നിൽ വീണു. പിന്നാലെ പത്ത് റൺ കൂടി കൂട്ടിച്ചേർത്ത് കോഹ്ലിയും മടങ്ങി. ആദ്യമായി ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യൻ ക്യാപ്പണിഞ്ഞ ടിക്കറ്റ് ശ്രീകാർ ഭരത് രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ആറ് റൺ മാത്രമാണ് ശ്രീകാറിന് നേടാനായത്.
നിലവിൽ അശ്വിനും (10), അക്സർ പട്ടേലുമാണ് (9) ആണ് ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുത്തിട്ടുണ്ട്. ഓസീസ് ഒന്നാം ഇന്നിങ്സിൽ 263 റണ്ണാണ് എടുത്തത്.