ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഈരാറ്റുപേട്ട: ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം. ലിബറൽ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ എം.പി.യായത്.

Advertisements

 ഈരാറ്റുപേട്ട ക്കടുത്ത്  മൂന്നിലവ് സ്വദേശിയായ ജിൻസൺ ആൻ്റോ ചാൾസ് ആണ്, നോർത്തേൺ ടെറിട്ടറി പാർലമെന്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയിൽ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസിൻ്റെ പുത്രനാണ് ജിൻസൺ. മാതാവ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ അധ്യപിക ഡെയ്സി തോമസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഴ്സിങ് ജോലിക്കായി 2011ൽ ആസ്ത്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്.

Hot Topics

Related Articles