രാത്രി ഓട്ടം വിളിച്ച വീട്ടമ്മയെ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു : യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി : പ്രതി പിടിയിൽ 

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ രാത്രി ജോലികഴിഞ്ഞു വീട്ടിലേക്കു പോകാനായി സവാരി വിളിച്ച വീട്ടമ്മയെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ക്രൂരമായി പീഡിപ്പിച്ചു. അതിക്രമത്തിന് ഇരയായി ഓട്ടോയില്‍നിന്ന് ഇറങ്ങി ഓടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറും കമലേശ്വരം സ്വദേശിയുമായ മുഹമ്മദ് ജിയാസിനെ (33) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. നഗരത്തില്‍ കച്ചവടം നടത്തുന്ന യുവതി രാത്രി 10.45 ന് ജോലി കഴിഞ്ഞ് അട്ടക്കുളങ്ങരയില്‍നിന്ന് വീട്ടിലേക്ക് പോകാനാ‍യാണ് ഓട്ടോയില്‍ കയറിയത്. കുറേ ദൂരം പിന്നിട്ടതോടെ ഇയാള്‍ പിൻസീറ്റിലെ ഇരുവശവും ഷീറ്റ് കൊണ്ട് അടച്ചു. പിന്നീട് അശ്ലീലചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ യുവതി പേടിച്ച്‌ മിണ്ടിയില്ല. ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഓട്ടോ നിര്‍ത്തിയില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഹളം വെച്ചതോടെ മുട്ടത്തറയിലെ ആളൊഴിഞ്ഞ പറമ്ബിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വധഭീഷണിമുഴക്കിയ ഇയാള്‍ വീണ്ടും ഇവരെ ബീമാപള്ളി ഭാഗത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ യുവതി ഒരുതവ‍ണ ഓട്ടോയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് പിടികൂടി ഓട്ടോയിലേക്ക് വലിച്ചുകയറ്റി. വഴിയില്‍ ബീമാപള്ളി പള്ളിക്ക് സമീപം സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരെ കണ്ട യുവതി ബഹളം വെച്ചു. സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ജിയാസ് ഓട്ടോയില്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ മറ്റൊരു ഓട്ടോ വിളിച്ച്‌ യുവതിയെ ജനറല്‍ ആശുപത്രിയിലേക്കയച്ചു. ഞായറാഴ്ച രാവിലെയാണ് ജിയാസ് അറസ്റ്റിലായത്. തിരുവല്ലം, തമ്ബാനൂര്‍, ഫോര്‍ട്ട്, വട്ടപ്പാറ, വിളപ്പില്‍ശാല, നെടുമങ്ങാട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പോക്സോ അടക്കം പത്തോളം ക്രിമിനല്‍ കേസ് ഉണ്ട്. അമിത മദ്യലഹരിയിലായിരുന്ന ഇയാള്‍ മയക്കുമരുന്നിനും അടിമയാണ്. മണിക്കൂറുകള്‍ക്ക് മുമ്ബ് ജിയാസ് മറ്റൊരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ട്. . കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.