ഓട്ടോ സ്റ്റാൻഡിനു മുന്നിൽ മറ്റൊരു ഓട്ടോറിക്ഷ നിർത്തി; കോട്ടയം ചന്തക്കവലയിൽ ഓട്ടോ ഡ്രൈവറെ രണ്ട് ഓട്ടോ ഡ്രൈവർമാർ മർദിച്ചതായി പരാതി; മർദനം ഭാര്യയുടെയും രണ്ട് കുട്ടികളുടെയും മുന്നിൽ

കോട്ടയം: ഓട്ടോ സ്റ്റാൻഡിനു മുന്നിൽ കുടുംബവുമായി എത്തിയ ഓട്ടോ ഡ്രൈവർ ഓട്ടോ നിർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി. താഴത്തങ്ങാടി അറുപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ സുഹൈലിനാണ് ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വച്ച് മർദനമേറ്റത്. ആക്രമണത്തിനിടെ ഓട്ടോ ഡ്രൈവർമാർ സുഹൈലിന്റെ ഭാര്യയെ പിടിച്ചു തള്ളിയതായും പരാതിയുണ്ട്. പരിക്കേറ്റ സുഹൈൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

Advertisements

ഇന്ന് വൈകിട്ട മൂന്നരയോടെ കോട്ടയം ചന്തക്കവലയിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം നഗരത്തിൽ നിന്നും സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു സുഹൈൽ. ഈ സമയത്ത് ചന്തക്കവലയിലെ ഓട്ടോ സ്റ്റാൻഡിനു മുന്നിൽ സുഹൈൽ ഓട്ടോറിക്ഷ നിർത്തി. മറ്റ് ഓട്ടോറിക്ഷകൾക്ക് കടന്നു പോകാൻ സ്ഥലം നൽകിയ ശേഷമാണ് താൻ ഓട്ടോ നിർത്തിയതെന്ന് സുഹൈൽ പറയുന്നു. എന്നാൽ, സ്റ്റാൻഡിലെ രണ്ട് ഓട്ടോ ഡ്രൈവർമാർ ഈ സമയം പ്രശ്‌നം ഉണ്ടാക്കാനായി എത്തുകയായിരുന്നുവെന്നാണ് സുഹൈലിന്റെ പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റാൻഡിൽ മുന്നിൽ കിടന്ന ഓട്ടോറിക്ഷയ്ക്ക് ഓട്ടം ലഭിച്ചതായി ആരോപിച്ച് സുഹൈലിന്റെ ഓട്ടോറിക്ഷ കടന്നു പോകാനാവാത്ത രീതിയിൽ മർദിച്ച ഓട്ടോഡ്രൈവർമാരിൽ ഒരാൾ ഓട്ടോറിക്ഷ വച്ചു. ഇതിനെ സുഹൈൽ ചോദ്യം ചെയ്തതോടെ രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് സുഹൈലിനെ പിടിച്ചു തള്ളുകയും മർദിക്കുകയുമായിരുന്നു. തടസം പിടിക്കാൻ എത്തിയ സുഹൈലിന്റെ ഭാര്യയെയും അക്രമികൾ പിടിച്ചു തള്ളിയതായി പരാതിയിൽ പറയുന്നു. ഇടിക്കട്ട ഉപയോഗിച്ച് പ്രതികളിൽ ഒരാൾ സുഹൈലിനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ സുഹൈലും ഭാര്യയും വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles