ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി ഐ ടി യു പത്തനംതിട്ട ഏരിയാ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സിഐടിയു ഏരിയ സമ്മേളനം നടന്നു. കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഓമല്ലൂർ വെച്ച് നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ എംഎൽഎയുമായ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകിയ മുന്നേറ്റം നടത്തണമെന്നും, റോഡ് സുരക്ഷാ ബില്ലിൻറെ പേരിൽ മോട്ടോർ രംഗത്ത് തൊഴിലെടുക്കുന്നതൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടിക്കേ തിരെയും, അടിക്കടി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വില വർദ്ധനയും, ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ചും കൊള്ളയടിക്കുന്ന നടപടികളിൽനിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെആദരിക്കുകയും ,മറ്റു സംഘടനകളിൽ നിന്ന് സി ഐ ടി യു വിലേക്ക് വന്ന തൊഴിലാളികളെ സ്വീകരിക്കുന്ന ചടങ്ങ് സി പി ഐ (എം)ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ്ബാബു മുതിർന്ന തൊഴിലാളികളെ ആദരിക്കുകയും ,മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി. സ്വാഗതസംഘം ചെയർമാൻ കെ ബാലകൃഷ്ണൻ നായർ, യൂണിയൻ ഏരിയ സെക്രട്ടറി ഇ കെ ബേബി, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം വി സഞ്ചു , സിഐ ടിയു കമ്മിറ്റി അംഗം കെ ആർ ബൈജു, സക്കിർ അലങ്കാരത്ത്,എൻ സജികുമാർ, സിഐടിയു ഏരിയ പ്രസിഡന്റ് പി ജി പ്രസാദ് സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം ജെ ഇന്ദിരാദേവി, കെ ബാലകൃഷ്ണൻ നായർ, അഡ്വ.അബ്ദുൽ മനാഫ്, കെ വൈ ബേബി,എൻ സുദർശനൻ, പ്രിയ അജയൻ, ബിജു രാഘവൻ,പി ജി പാപ്പച്ചൻ,കെ വി ശിവാനന്ദൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഏരിയ പ്രസിഡന്റ് കെ അനിൽ കുമാർ,ജനറൽ സെക്രട്ടറി ഇ കെ ബേബി ,ട്രഷറർ കെ വൈ ബേബി എന്നിവരടങ്ങുന്ന 46 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles