പാമ്പാടി :പാമ്പാടിയില്‍ ഇനി പാല് ക്ഷാമം ഉണ്ടാകില്ല. ബ്ളോക്ക് പഞ്ചായത്തും ക്ഷീര വികസന വകുപ്പും ചേര്‍ന്ന് സ്ഥാപിച്ച മില്‍ക്ക് വെന്‍ഡിങ്ങ് യന്ത്രത്തിന്റെ ഉദ്ഘാടനം 11 ന് 4 മണിക്ക് നടക്കും.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിയ്ക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍ വാസവന് മില്‍ക്ക് വൈല്‍ഡിങ് യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ദിവസം മുഴുവന്‍ പാല് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓട്ടോമാറ്റിക് മില്‍ക് വെന്‍ഡിങ്ങ് യന്ത്രം പാമ്പാടി ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ സ്ഥാപിക്കുന്നത്. റീ ചാര്‍ജ് കാര്ഡു് ഉപയോഗിച്ചും നേരിട്ടു പണമടച്ച് ഓണ്‍ലൈന്‍ വഴി പണമടച്ചും പാല് ശേഖരിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റീചാര്‍ജ് കാര്‍ഡുകള്‍ പാമ്പാടി ക്ഷീര സംഘത്തില്‍ നിന്നും ലഭിക്കും. ഉദ്ഘാടന യോഗത്തില്‍ പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജില്ലാ പഞ്ചായത്തംഗം രാധാ വി നായര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് കെ.എം രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് പന്താക്കലിന് അനുവദിച്ച തുക ഉപയോഗിച്ചാണ് മില്‍ക്ക് വെന്‍ഡിങ്ങ് യന്ത്രം സ്ഥാപിച്ചത്.