നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അപകീർത്തികരവും അശ്ലീലവുമായ പരാമർശത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.എ വി രാജുവിനെതിരെ പല കോണുകളില്‍ നിന്ന് വിമർശനങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ തൃഷയെ പിന്തുണച്ചെത്തിയിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ.ഒരു സഹതാരത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ അത് ഏറെ വേദനാജനകമാണ്. ഇത്തരം അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ മ്ലേച്ഛമാണെന്നും സമൂഹത്തെ ബാധിക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. പരാമർശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചു.
മുമ്പ് തൃഷയ്ക്കെതിരെ ലൈംഗിക പരാമർശം നടത്തിയതിനെ തുടർന്ന്മൻസൂർ അലി ഖാന് നേരെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമർശനം ഉയർന്നിരുന്നു. ‘ലിയോ’യില്‍ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെ തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മാനനഷ്ട ഹർജി നല്‍കുകയും ഹർജി മദ്രാസ് ഹൈക്കോടതി തളളുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം എ വി രാജുവിന്റെ പരാമർശത്തിനെതിരെ നിരവധി സിനിമാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. “ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാർട്ടിയില്‍ നിന്നുള്ളഒരാളില് നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്”,എന്നായിരുന്നു നടൻ കസ്തൂരി ശങ്കർ പറഞ്ഞത്. “ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാല്‍ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളിവാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്”എന്നായിരുന്നു നിർമ്മാതാവായ അദിതി രവീന്ദ്രനാഥിൻ്റെ കമൻ്റ്.സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. അത്തരത്തിലുള്ള പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനയില്‍ പറഞ്ഞത്.