കോട്ടയം.ജീവകാരുണ്യപ്രവർത്തന രംഗത്ത്മാതൃകാ പരമായനിരവധിപ്രവർത്തനങ്ങൾ നടത്തിവരുന്ന മനോരോഗികളുടെ പുനരധിവാസ കേന്ദ്രമായ കോട്ടയം ആർപ്പു ക്കരയിലെ നവജീവന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം.നവജീവന്റെ കനിവിൻ കരങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി വീടുകളിൽ അനുദിന ചിലവിന് പ്രയാസപ്പെടുന്ന രോഗികൾക്ക് ആശ്വാസമേകുന്നതിനായി കോട്ടയംജില്ലയിലെവിവിധ പള്ളികൾ,സന്നദ്ധസംഘടനകൾ സുമനസുള്ള വ്യക്തികൾഎന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അരി പലവ്യജ്ഞനങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഇടുക്കി പശുപ്പാറ സെന്റ്ഡൊമനിക് പള്ളിഹാളിൽ പൊതുപ്രവർത്തകരുടേയുംജനമൈത്രിപോലീസിന്റേയുംസാന്നിദ്ധ്യത്തിൽ പള്ളി ഹാളിൽ റവ:ഫാ സെബാസ്റ്റ്യൻ വെച്ചൂർക്കരോട്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉം,വൈകിട്ട് 5 30 ന് ഉപ്പുതറശ്രീകൃഷ്ണസ്വാമിക്ഷേത്രാങ്കണത്തിൽ ക്ഷേത്രം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നവജീവൻട്രസ്റ്റി പി യു തോമസും വിതരണം ചെയ്യും. സന്നദ്ധ സംഘടനകളോ സുമനസുള്ള വ്യക്തികളോ നവജീവനുമായി സഹകരിക്കുവാൻ മുന്നോട്ടുവന്നാൽ മറ്റ് സ്ഥലങ്ങളിലും ഇത്തരത്തിൽ സൗജന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് പി യു തോമസ് അറിയിച്ചു