കോട്ടയം: നേതൃപാടവവും സംഘാടക മികവും ഒത്തുചേർന്ന കരുത്തനായ നേതാവായിരുന്നു അഡ്വക്കറ്റ് ടി വി എബ്രഹാം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒമ്പതാമത് വാർഷിക ടി വി എബ്രഹാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളമെമ്പാടുമുള്ള ലാബ് അസിസ്റ്റൻസിനെ കൂട്ടിയോജിപ്പിച്ച് എ കെ പി എൽ എ എന്ന സംഘടന രൂപീകരിക്കുന്നതിനും ലാബ് അസിസ്റ്റന്റ് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിത്തരുന്നതിനും ശക്തമായ നേതൃത്വം നൽകിയ സംഘടനയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം എന്ന് സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പറഞ്ഞു. യോഗത്തിന് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അരുൺ ജോസ്, സജി തോമസ്, സംസ്ഥാന ട്രഷറർ ടി വി കുര്യാക്കോസ്, തുടങ്ങിയവർ പ്രസംഗിച്ചു സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.