സമീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക മനസിൽ ആവേശത്തിര സമ്മാനിച്ച ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ രംഗൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു മാധവൻ ആയിരുന്നു. സിനിമ ഒടിടിയിൽ എത്തിയിട്ടും ആവേശത്തിന് വിവധ കോണുകളിൽ നിന്നും പ്രശംസയേറുകയാണ്. ഇപ്പോഴിതാ ആവേശത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.
രംഗൻ ബ്രോ എപ്പോഴും തന്റെ വാക്കുപാലിക്കും എന്നും സിനിമ എല്ലാവരും കാണണമെന്നും വരുൺ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം ആയിരുന്നു നടന്റെ പ്രതികരണം. ഈ സിനിമ എല്ലാ സിനിമാ പ്രേമികളും ഉറപ്പായും ഇഷ്ടപ്പെടുമെന്നും വരുൺ കൂട്ടിച്ചേർത്തു. നേരത്തെ സമന്ത, നയൻതാര, വിഘ്നേഷ് ശിവൻ തുടങ്ങി നിരവധി സെലിബ്രിറ്റികളും ആവേശത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷു റിലീസ് ആയി ഏപ്രിൽ 11ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ആവേശം. റിലീസ് ദിനം മുതൽ മികച്ച പബ്ലിസിറ്റി അടക്കം ലഭിച്ച ചിത്രം 150 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചത്.
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മസ്ഹര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ – പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ – മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് – ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ – ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് – ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ – അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ശേഖര്‍, പിആര്‍ഒ – എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സ്നേക്ക് പ്ലാന്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.