തിരുവനന്തപുരം: മികച്ച ഹ്യൂമൻ ഇന്ററസ്റ്റിംഗ് സ്റ്റോറിക്കുള്ള കേരള മീഡിയ അക്കാദമിയുടെ എൻ.എൻ. സത്യവ്രതൻ അവാർഡിന് ദീപിക സ്‌പെഷൽ കറസ്‌പോണ്ടന്റ് റെജി ജോസഫ് അർഹനായി. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ പ്രതീക്ഷയുടെ നാമ്പുയർത്തി യുവ സ്റ്റാർട്ടപ്പുകൾ അതിജീവനത്തിന്റെ കേരള മോഡൽ തീർത്തതെങ്ങനെയെന്നു വിവരിച്ച ‘കോവിഡ് അതിജീവനം കേരളമോഡൽ’ എന്ന പരമ്പരയാണ് അവാർഡിന് അർഹമായത്.
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയും അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മംഗളം സബ് എഡിറ്റർ വി.പി. നിസാറും പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് മാതൃഭൂമിയിലെ സോജൻ വാളൂരാനും ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാർഡ് മെട്രോ വാർത്തയിലെ വിമിത് ഷാലിനും മികച്ച ദൃശ്യ മാധ്യമ പ്രവർത്തനത്തിന് ഏഷ്യാനെറ്റിലെ ആർ.പി. വിനോദും അർഹരായി. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. ദി ഹിന്ദു ഫോട്ടോഗ്രാഫർ തുളസി കക്കാട്ട് സ്‌പെഷൽ ജൂറി പുരസ്‌കാരത്തിന് അർഹനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെജി ജോസഫിന് ലഭിക്കുന്ന 90-ാമത് മാധ്യമ പുരസ്‌കാരമാണ്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ: ആഷ്‌ലി. മക്കൾ: ആഗ്‌നസ്, അൽഫോൻസ്.