ശ്രീലേഖയ്ക്കും എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യസമിതി പ്രഥമ സാംസ്കാരിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം: പ്രഥമ നോവലിലൂടെ തന്നെ എഴുത്തിന്‍റെ വഴി ശ്രദ്ധേയമാക്കിയ മുന്‍ ഡിജിപി ശ്രീലേഖയ്ക്കും അഭിനയത്തിന്‍റെ രസതന്ത്രത്തിന് എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ സാഹിത്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. ശ്രവ്യ – മാധ്യമ സൃഷ്ടിയ്ക്കുള്ള പുരസ്കാരം ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഭാഷാ വിദഗ്ധനുമായ ശ്രീകുമാര്‍ മുഖത്തലയ്ക്ക് സമ്മാനിച്ചു.

Advertisements

ബലിപഥം എന്ന നോവലാണ് ശ്രീലേഖാ ഐ.പി.എസിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കാല്‍നൂറ്റാണ്ടിലേറെ കലാ-സാംസ്കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിറ സാന്നിദ്ധ്യമായ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് &കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയര്‍പേഴ്സണ്‍ ഗീതാരാജേന്ദ്രൻ, കലാനിധി പുരസ്കാരം ഏറ്റുവാങ്ങി. കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, എസിവി ബ്യൂറോ ചീഫ് ഹണി, സാമൂഹിക പ്രതിബന്ധതയുള്ള റിപ്പോര്‍ട്ടിംഗ് സുജിലാല്‍ (കേരളകൗമുദി), പത്രപ്രവര്‍ത്തകരായ മഞ്ജുളാദേവി (ദീപിക), ജയലക്ഷ്മി (മാതൃഭൂമി), ഡോക്ടര്‍ ശ്രദ്ധാപാര്‍വ്വതി,(സംഗീത സംവിധായിക, ഗായിക, കലാനിധി പ്രതിഭ) ക്യാമറാമാന്‍ ശ്രീ. പ്രവീണ്‍ ഏണിക്കര എന്നിവര്‍ക്കും സാഹിത്യസമിതി പ്രഥമ പുരസ്കാരങ്ങള്‍ നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം ചിത്തരഞ്ജന്‍ ആഡിറ്റോറിയത്തിലാണ് പരുപാടി നടന്നത്. സാംസ്കാരിക പ്രവര്‍ത്തകരും മലയാള സാഹിത്യസമിതി സംസ്ഥാന പ്രസിഡന്‍റ് മൈലച്ചല്‍ വിജയന്‍, സെക്രട്ടറി പ്രദീപ് തൃപ്പരപ്പ്, വി. ജെ. വൈശാഖ് എന്നിവരും സമ്മേളന പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.