കോട്ടയം : അപകടം മൂലം ഒരു കാൽ നഷ്ടപ്പെട്ട വിജയൻ ചേട്ടന് (വാകത്താനം -താനാകുളം) ഇന്ന് മുചക്രസ്കൂട്ടർ കൈമാറി. ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ സ്കൂട്ടർ കൈമാറി. അപകടശേഷം ഏകദേശം ഒരു വർഷത്തിലധികമായി കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടിയിരുന്ന വിജയൻ ചേട്ടനെ താമരത്തണലിലൂടെ ചേർത്തുനിർത്തിയതായി പ്രസിഡൻ്റ് ലിജിൻ ലാൽ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി എസ്. രതീഷ് , സെക്രട്ടറിമാരായ ലാൽ കൃഷ്ണ , സോബിൻലാൽ, ജയപ്രകാശ് വാകത്താനം, മണ്ഡലം പ്രസിഡൻ്റ് ശ്രീജിത് , ജനനെ സെക്രട്ടറിമാരായ ബിജു, അഡ്വ.സുനിൽ, പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ തുടങ്ങിയവർ പങ്കെടുത്തു.
Advertisements