അയർക്കുന്നം : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ മുടക്കി അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് അംഗം റെജി എം. ഫിലിപ്പോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് പുതുമന, പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷൻ ജിജി നാഗമറ്റം, മെഡിക്കൽ ഓഫീസർ ഡോ. വിമി ഇക്ബാൽ, പഞ്ചായത്ത് മെമ്പർ റിഷി കെ. പുന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements