കോട്ടയം : അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റിനെതിരെയും ബന്ധുവിനെതിരെയും ജാതി അധിക്ഷേപവും, കയ്യേറ്റ ശ്രമവും ഉണ്ടായതായി പരാതി. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിനു നാരായണന് ഡിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ മോഹനന് എന്നിവർക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായതായി പരാതി ഉയർന്നിരിക്കുന്നത്. നവംബർ ഒന്നാം തീയതി പഞ്ചായത്തിലെ എംസിഎഫ് നിർമ്മാണത്തിന്റെ തറക്കല്ല് ഇടുന്ന വേദിയിലെ ഫ്ളക്സിൽ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പുതുമനയുടെ ഫോട്ടോ വെച്ചില്ല വയ്ക്കാതിരുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്.
ഇടത് സ്വതന്ത്രനായ ജെയിംസ് പുതുമനയുടെ നേതൃത്വത്തിൽ ആയിരുന്നു സീന ബിനുവിന് നേരെ ജാതിയാധിക്ഷേപം നേരിട്ടതെന്നാണ് പരാതി. ഇതിന്റെ പശ്ചാത്തലത്തിൽ നവംബർ രണ്ടാം തീയതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി വാക്ക് തർക്കങ്ങളും കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നതായിയും ആരോപിക്കുന്നു.യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോൾ അയർക്കുന്നം പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സീന ബിനു നാരായണന് എതിരെയാണ് സംവരണത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപം നേരിട്ടത് ഇതിനെതിരെ അയർക്കുന്നം പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയിൽ സീന ബിനുവിന്റെ ഭർത്തൃ സഹോദരൻ ഡിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ മോഹനന് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായത്. പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് മർദ്ദനത്തിന് കാരണമെന്ന് സീന ബിനുവിന്റെ ആരോപണം.മർദ്ദനത്തിനെതിരെയും ജാതി അധിക്ഷേപത്തിന്റെ പേരിലും അയർക്കുന്നം എസ്എച്ഒയ്ക്ക് കെ എൻ മോഹനനും,സീന ബിനുവും പരാതി നൽകിയിട്ടുണ്ട്.