കോട്ടയം: അയൽവാസിയായ വീട്ടമ്മയ്ക്കു നേരെ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയ റിട്ട.സർക്കാർ ഉദ്യോഗസ്ഥന് എതിരെ കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് ഇദ്ദേഹത്തിന് എതിരെ കേസെടുത്തത്. കൊല്ലാട് പടിഞ്ഞാറേമഠം എം.കെ കുട്ടപ്പനെതിരെയാണ് അയൽവാസിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
2019 മുതൽ അയൽവാസിയായ വീട്ടമ്മയെ കുട്ടപ്പൻ നിരന്തരം ശല്യം ചെയ്യുകയും, അശ്ലീല ആംഗ്യം കാണിക്കുകയും തെറി വിളിക്കുകയും ചെയ്തിരുന്നതായി വീട്ടമ്മ ബഹു കോട്ടയം എസ് പി ക്കു പരാതികൊടുത്തിരുന്നു. ഈ പരാതിയിൽ കോട്ടയം ഡിവൈഎസ്പി ഓഫിസിൽ രണ്ട് കൂട്ടരെയും വിളിച്ചു വരുത്തി. തുടർന്ന്, കുട്ടപ്പന്റെ വീടിന്റെ മതിൽ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഭാഗികമായി മാത്രമേ ഷീറ്റ് അടിച്ചു മറച്ചിരുന്നുള്ളൂ. ഷീറ്റ് അടിക്കാത്ത ഭാഗത്ത് കൂടി വീണ്ടും നഗ്നതാ പ്രദർശനം നടത്തുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് പ്രതി കുട്ടികളെ കൈ കാട്ടി വിളിക്കുകയും കുട്ടികളെ തുറിച്ചുനോക്കി നിൽക്കുകയും കുട്ടപ്പന്റെ അടിവസ്ത്രം കുട്ടികൾ കാൺകെ വിരിച്ചിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. നിരവധി തവണ ഇവർ ജില്ലാ പൊലീസ് മേധാവിയ്ക്കും, കോട്ടയം ഈസ്റ്റ് പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് കുടുംബം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ റിട്ട.സർക്കാർ ഉദ്യോഗസ്ഥന് എതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.