കോട്ടയം: ഡിവൈഎഫ്‌ഐ അയ്മനം മേഖല കമ്മിറ്റിയുടെയും കോട്ടയം ഐറിസ് അക്കാഡമിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. ഇന്ന് രാവിലെ പത്തു മുതൽ വൈകിട്ട് മൂന്നു വരെ പരിപ്പ് സ്‌കൂളിനു സമീപം എൻഎസ്എസ് ഹാളിലാണ് ക്യാമ്പ് നടക്കുക. ഡിവൈഎഫ്‌ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി എം.എസ് അരുൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകൾ ലഭിക്കുകയും ചെയ്യും.
Advertisements