അയ്മനത്ത് മോട്ടോർ തറയിൽ വൈദ്യുതിയില്ല, വെള്ളത്തിൽ മുങ്ങി പാടശേഖരം ; വൈദ്യുതി ബോർഡ് ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കില്ല,  കർഷകരുടെ പ്രതിഷേധം

അയ്മനം : ഒന്നാം വാർഡിലെ  തുരുത്തിക്കാട്ട് കണ്ടം പാടശേഖരം (കൊച്ചു പാടം)  വെള്ളത്തിനടിയിയിലായിട്ട് മൂന്ന് ദിവസം.  വിതച്ച് 12 ദിവസം കഴിഞ്ഞ പാടശേഖരമാണ് വൈദ്യുതി തകരാർ മൂലം വെള്ളത്തിനടിയിൽ ആയിരിക്കുന്നത്.  പരാതി പറയാൻ കെഎസ്ഇബി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്നും കർഷകർ പരാതി പറയുന്നു. 

Advertisements

നെൽകൃഷിയെ ആശ്രയിച്ച് ഉപജീവനമാർഗ്ഗം നടത്തുന്ന കർഷകർക്ക്  വൈദ്യുതി ബോർഡിന്റെ അനാസ്ഥയെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. രണ്ട് ദിവസം കൂടി ഈ സ്ഥിതി തുടർന്നാൽ കടം വാങ്ങി കൃഷിയിറക്കുന്ന കർഷകർ കൂടുതൽ കടക്കാരാകുകയും ചെയ്യും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശവാസികൾ വെള്ളത്തിൽ ആവുകയും ഇവരെ ക്യാമ്പിലേക്ക് മാറ്റേണ്ടിയും വന്നാൽ സർക്കാരിന് അനാവശ്യ ബാധ്യതയാകുകയും ചെയ്യും അതിനാൽ കെഎസ്ഇബി അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പാടശേഖര സമിതി ആവശ്യപ്പെടുന്നത്. 

Hot Topics

Related Articles