ജാഗ്രതാ ന്യൂസ്
പ്രാദേശിക ലേഖകൻ
കോട്ടയം: അയ്മനം തിരുവാറ്റയിൽ റോഡിനു കുറുകെ മരംവീണു. മഴയിൽ കടപുഴകി വീണ മരം വൈദ്യുതി ലൈനും സമീപത്തെ കെട്ടിടവും ഭാഗീകമായി തകരുകയും ചെയ്തു. മരംവീണ് തടസപ്പെട്ട റോഡ് ഗതാഗതം അഗ്നിരക്ഷാ സേനയെത്തിയാണ് ഗതാഗതം പുനക്രമീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പെയ്ത കനത്ത മഴയാണ് അയ്മനത്ത് മരം കടപുഴകി വീഴുന്നതിന് ഇടയാക്കിയത്.
അയ്മനം തിരുവാറ്റയിൽ വൈകിട്ട് റോഡിൽ വീണ മരം ഭാഗ്യംകൊണ്ടു മാത്രമാണ് വാഹനങ്ങളിലേയ്ക്കു വീഴാതിരുന്നത്. റോഡിനു കുറുകെ മറിഞ്ഞ മരം, സമീപത്തെ വൈദ്യുതി ലൈനിനു മുകളിലൂടെ കെട്ടിടത്തിൽ തട്ടിയാണ് നിന്നത്. കെട്ടിടത്തിനു മുകളിൽ തട്ടിയാണ് നിന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ അപകടം ഒഴിവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന്, റോഡിലേയ്ക്കു ചാഞ്ഞു കിടന്നിരുന്ന മരം വെട്ടിമാറ്റി. തുടർന്ന്, കെ.എസ്.ഇ.ബിയുടെ ലൈനുകളും വിടുവിച്ചു. തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. മരം സമീപത്തെ കെട്ടിടത്തിലേയ്ക്കു ചാഞ്ഞു കിടന്നിരുന്നതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടുകയോ, പോസ്റ്റ് ഒടിയുകയോ ചെയ്തില്ല. ഇതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം അതിവേഗം പുനസ്ഥാപിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അധികൃതർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.