ആയാംകുടി ക്ഷേത്രത്തിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി : തിരുവായാംകുടി ശ്രീ മഹാദേവ ക്ഷേത്രം ജംഗ്ഷനിൽ എംഎൽഎ ഫണ്ടിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. ആയാംകുടി ക്ഷേത്രം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 2.50 ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ആയാംകുടി ക്ഷേത്രത്തിലെ കൊടിയേറ്റിനോട് അനുബന്ധിച്ച് ഹൈമാസ്റ്റ് ലൈറ്റിന്റെ സമർപ്പണവും നടത്തി.

Advertisements

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ആയാംകുടി വാസുദേവൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ് , വാർഡ് മെമ്പർ പൗളി ജോർജ് , ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അരവിന്ദാക്ഷൻ നായർ,സനൽ കുമാർ ,സജി വിജയപ്പൻ,പ്രമോദ് പട്ട മന,നാരായണൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles