അയ്മനം: മധ്യതിരുവിതാംകൂറിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുവിതാം കൂർ ദേവസ്വം ബോർഡ് അയ്മനം മേജർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. തന്ത്രി മുഖ്യൻ താന്ത്രിക കുലപതി കടിയക്കോൽ ഇല്ലത്ത് ബ്രഹ്മശ്രീ ഡോക്ടർ ശ്രീകാന്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് ഇന്ന് വൈകിട്ട് 6.45ന് നടന്നത്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രേംശങ്കർ നമ്പൂതിരി, ചാരച്ചാടത്തില്ലം ചടങ്ങിന് സഹകാർമ്മികത്വം വഹിച്ചു. സംസ്ക്കാരിക സമ്മേളനം തുറമുഖ സഹകരണ ദേവസ്യം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗീ സത്യമൂർത്തിയും നിർവ്വഹിക്കുന്നു.
Advertisements