കൊച്ചങ്ങാടി ആഞ്ജനേയ മഠത്തിനോടനുബന്ധിച്ചുള്ളവയോജന കേന്ദ്രത്തിൽ ഓണ സദ്യ നടത്തി 

വൈക്കം: വൈക്കം കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠത്തിൻ്റെ കീഴിലുള്ള ആഞ്ജനേയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം തുടങ്ങി. ഓണാഘോഷം 16ന് സമാപിക്കും. വൃദ്ധമന്ദിരത്തിലെ വയോജനങ്ങൾക്ക് ഓണക്കോടി നൽകി. അന്തേവാസികൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി. ആഞ്ജനേയ മഠം പ്രസിഡൻ്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എൻ.ഡി. രാജു, കമ്മറ്റി അംഗങ്ങളായ വി.കെ. മഹിപാൽ,സുരേഷ് ചിങ്ങറോത്ത്, എം.പി. ഷാബു ,കെ.ജോമോൻ തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles