ചിത്രം: കോട്ടയം ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെയും വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ബഹു: ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അർച്ചന കെ ബാബു ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം : ജില്ലാ ലീഗൽ സർവിസ് അതോറിറ്റി യുടെയും വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും സംയുക്ത അഭിമുഖ്യത്തിൽ, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിന്റെയും കടുത്തുരുത്തി ഫാമിലി ഹെൽത്ത് സെന്ററിന്റെയും സഹകരണത്തോടെ ആയാംകുടി ആശാനികേതൻ സ്‌പെഷ്യൽ സ്‌കൂളിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാബും ദന്തൽ പരിശോധനയുംവൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർ പേഴ്സണും ബഹുമാനപ്പെട്ട വൈക്കാം ജുഡീഷ്വൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമായ അർച്ചന കെ.ബാബു ഉദ്ഘാടനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശ നികേതൻ പ്രിൻസിപ്പൽ സിസ്റ്റർ അമൽജോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജയേഷ് കുമാർ പി, അഡ്വക്കേറ്റ് ധന്യ കെ ജി, അഡ്വക്കറ്റ് ഷീബ കെ വി, വിജയമ്മ ബാബു,മിനി ജെയിംസ്,അനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ്തുത ക്യാബ് വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ ഡെൻറൽ സിവിൽ സർജൻ ഡോക്ടർ സീബാമോൾ. വയും കടുത്തുരുത്തി ഫാമിലി
ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫിസർ ഡോക്ടർ സുഷാന്ത് പി എസ് നേതൃത്വം നൽകി.