അയർക്കുന്നത്ത് വ്യാപക കഞ്ചാവ് വിൽപ്പന; അമയന്നൂർ അയർക്കുന്നം സ്വദേശികളായ രണ്ടു പേർ പിടിയിൽ

കോട്ടയം; അയർക്കുന്നത്ത വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ അമയന്നൂർ, അയർക്കുന്നം സ്വദേശികളായ രണ്ടു പേർ പിടിയിൽ. അയർക്കുന്നം കൊങ്ങാണ്ടൂർ പുല്ലുവേലി മനപ്പാട്ടമുറി വീട്ടിൽ വിശാഖ് (24), അമയന്നൂർ പുളിയൻമാക്കൽ രാജമാണിക്യം (19) എന്നിവരെയാണ് അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വ്യാപകമായി കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ വിൽപ്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണമാണ് പരിശോധന നടത്തിയത്. പരിശോധനകൾക്ക് എസ്.ഐ സജു ടി ലൂക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സരുൺ രാജ്, ജിജോ തോമസ്, ജിജോ ജോൺ, സിവിൽ പൊലീസ് ഓഫിസർ ബിനു , ഗോപൻ, ജയകൃഷ്ണൻ, എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടിയത്.

Advertisements

Hot Topics

Related Articles